തിരുവനന്തപുരം: പുനർഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് ക്ഷീരവികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മുട്ടത്തറയിലെ ഭൂമിയിൽ നിന്ന് മത്സ്യബന്ധന വകുപ്പിന് അനുവദിച്ച എട്ട് ഏക്കർ ഭൂമിയിൽ ഭവനനിർമ്മാണം നടത്തുന്നതിനുള്ള മണ്ണ് പരിശോധന ആരംഭിച്ചു. സ്ഥലത്ത് 1000 ഓളം ഫ്ളാറ്റ് നിർമ്മിക്കാമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
വലിയതുറയിൽ പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള 192 ഫ്ളാറ്റുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനുളള പ്രദേശിക തർക്കം പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു.