വിഴിഞ്ഞം: ഗൃഹോപകരണങ്ങൾ കയറ്റിവന്ന മിനി ലോറിയിൽ നിന്ന് തീയും പുകയും ഉയർന്നു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളിലേക്ക് തീ പടർന്നുവെങ്കിലും ഉടൻ അണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. വിഴിഞ്ഞം തിരുവനന്തപുരം റോഡിൽ വലിയ വളവിന് സമീപം വൈകിട്ടോടെയാണ് സംഭവം. വിഴിഞ്ഞം ഫയർഫോഴ്സ് എത്തി തീ നിയന്ത്രിച്ചു. വാഹനത്തിലെ റേഡിയേറ്റർ തകരാറാണ് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.