വിഴിഞ്ഞം: തിരുവല്ലം ടോൾ ബൂത്തിൽ ടോൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ച സംഭവത്തിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തു. കോവളം സ്വദേശി അഖിൽ (27), പാച്ചല്ലൂർ സ്വദേശി ലൈജു(29), കൊല്ലന്തറ സ്വദേശി ശ്രീജിത്ത്(29), പ്രാവച്ചമ്പലം സ്വദേശി സജികുമാർ(55) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ പ്രസിഡന്റ് ജെറോം ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ദീപു എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ഉൾപ്പെടെ നാട്ടുകാരുടെ നേതൃത്വത്തിൽ ടോൾ ബൂത്തിലെത്തി ഉപരോധ സമരം നടത്തി.