തിരുവനന്തപുരം: വ്യത്യസ്ത കലാമത്സരങ്ങളാൽ 'കളർഫുളായി' ആരോഗ്യ ശാസ്ത്ര സർവകലാശാല സൗത്ത് സോൺ കലോത്സവം,ആസാദിയുടെ മൂന്നാം ദിനത്തിൽ 131 പോയിന്റുമായി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജാണ് മുന്നിൽ. കൊല്ലം ഗവ.മെഡിക്കൽ കോളേജ് 104 പോയിന്റോടെ രണ്ടാം സ്ഥാനത്തും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് 80 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.ദാക്ഷായണി വേലായുധൻ,ഡോ.ബി.ആർ.അംബേദ്കർ, ഒ.എൻ.വി. കുറുപ്പ്,കെ.പി.എ.സി ലളിത,സുഗതകുമാരി,എ.അയ്യപ്പൻ എന്നിവരുടെ പേരിലുള്ള ആറു വേദിയിലായാണ് മത്സരം നടക്കുന്നത്.പത്തോളം ഇനങ്ങളിൽ ഇന്ന് മത്സരം നടക്കുന്നതോടെ മേളയ്ക്ക് സമാപനമാകും.വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.