തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്റർ വെള്ളാപ്പള്ളി നടേശന്റെ പിറന്നാൾദിനം ആഘോഷിച്ചു.എസ്.എൻ.ഡി.പി യോഗം വടുവൊത്ത് ശാഖയിൽ നടന്ന ആഘോഷം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്തു. ചാരിറ്റി സെന്റർ സെക്രട്ടറി ജി.സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ എം.വിൻസന്റ് എം.എൽ.എ കേക്ക് മുറിച്ചു.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ഓണക്കോടി വിതരണം നിർവഹിച്ചു.വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ പ്രഥമ വിദ്യാജ്യോതി പുരസ്‌കാരം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എമ്മിന് മന്ത്രി ആന്റണി രാജു സമ്മാനിച്ചു.ആലുവിള അജിത്ത്,കടകംപള്ളി സനൽ,ഉപേന്ദ്രൻ കോൺട്രാക്ടർ,ചൂഴാൽ നിർമ്മലൻ,കെ.വി.അനിൽകുമാർ,എം.എൽ.ഉഷാരാജ് ,ആക്കുളം മോഹനൻ എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി എൻ.വിശ്വനാഥൻ സ്വാഗതവും ചാരിറ്റി സെന്റർ രക്ഷാധികാരി എസ്.സത്യരാജ് നന്ദിയും പറഞ്ഞു.