കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ പുതിയതായി ആരംഭിച്ച ബഡ്സ് സ്കൂളിന്റെ പ്രവർത്തനോദ്ഘാടനവും പുതിയതായി പണികഴിപ്പിച്ച ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെയും ഉദ്ഘാടനവും ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷയായി. നഗരൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ഉപയോഗിച്ച് വെള്ളല്ലൂർ പാളയത്താണ് ബഡ്‌സ് സ്‌കൂൾ നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിശ്രീരാജ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എസ്.വിജയലക്ഷ്മി,വെള്ളല്ലൂർ കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കുമാരി ശോഭ, ജനപ്രതിനിധികളായ ആർ.എസ്. സിന്ധു,എൻ.അനി,ലാലി ജയകുമാർ,എം. രഘു, നിസാമുദ്ദീൻ നാലപ്പാട്ട്,അനോബ് ആനന്ദ്,ആർ. സുരേഷ് കുമാർ,ആർ.എസ്.രേവതി, കെ. ശ്രീലത,സി. ദിലീപ്, ഉഷ, അർച്ചനാ സഞ്ചു, സി.ഡി.എസ് ചെയർപേഴ്സൺ ജി. ഷീബ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. ശശിധരൻ,എസ്.കെ. സുനി,ആർ.എസ്. വിഷ്ണുരാജ്, സുരേഷ് പയക്കാട്,പേരൂർ നാസർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ബി.അനശ്വരി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജെ.എസ്. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.