
കിളിമാനൂർ: വൻതുക ചെലവാകുന്ന അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള സൗകര്യം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഏർപ്പെടുത്തിയതായി മന്ത്രി വീണാജോർജ്. ജീവിതശൈലീരോഗങ്ങൾ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനും സംസ്ഥാന വ്യാപകമായി ജീവിതശൈലീരോഗനിർണയം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. അടയമൺ കുടുംബാരോഗ്യകേന്ദ്രത്തിന് എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷയായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ് .വി.ഷീബ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സിബി, ചെയർപേഴ്സൺ എസ്. ദീപ,ജനപ്രതിനിധികളായ എ .ഷീല,കെ .സുമ, ബി. ഗിരിജകുമാരി,പി .ഹരീഷ്, എസ്. അനിൽകുമാർ, ഷീജസുബൈർ,എസ്. ശ്രീലത, എൻ. സലിൽ,എസ് .ശ്യാംനാഥ്, രതിപ്രസാദ്, എൻ.എസ്. അജ്മൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ, ഡോ. ആശാവിജയൻ, എ .ആർ ഷമീം, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എസ്. രഘുനാഥൻനായർ, വല്ലൂർ രാജീവ്, കിളിമാനൂർ പ്രസന്നൻ,ബി. ഹീരലാൽ മെഡിക്കൽ ഓഫീസർമാരായ ഡോ.ഷീജ, ഡോ. ചിന്താസുകുമാരൻ, എ. റഹിയാനത്ത് എന്നിവർ സംസാരിച്ചു.