വിതുര:വിതുര ആത്മകിരണം ചാരിറ്റബിൾട്രസ്റ്റിന്റെ ഓണസമ്മാനമായി ഓണക്കിറ്റും,ചികിൽസാസഹായവും വിതരണം നടത്തും.5ന് രാവിലെ 11ന് കൊപ്പം മൈത്രി റസിഡന്റ്സ് ഹാളിൽ നടക്കുന്ന യോഗത്തിൽ വിതുര സി.ഐ.എസ്.ശ്രീജിത്ത് വിതരണം നടത്തും.ആത്മകിരണം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജിജി വിതുര,സെക്രട്ടറി വി.ബി.സുഭാഷ് എന്നിവർ നേതൃത്വം നൽകും.യോഗത്തിൽ വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച വിതുര സി.ഐ ശ്രീജിത്തിനെ ആദരിക്കും.