ആറ്റിങ്ങൽ: തന്ത്രി മണ്ഡല വിദ്യാപീഠത്തിന്റെ ഈ വർഷത്തെ പരീക്ഷകൾ നവമ്പർ 5ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആൾ കേരളാ തലത്തിൽ നടത്തുന്ന പൂജാവിശാരദ്, തന്ത്ര പ്രവേശിക , ജ്യോതിഷ പ്രവേശിക , ജ്യോതിഷ വിശാരദ് , വാസ്തു പ്രവേശിക എന്നീ കോഴ്സുകളുടെ ഈ വർഷത്തെ റഗുലർ , ഓപ്പൺ പരീക്ഷകളാണ് തിരുവനന്തപുരം സ്റ്റാച്യു സംസ്കൃത ഭവനിൽ നടത്തും.പരീക്ഷാ ഫീസ് അടക്കാനുള്ള അവസാന തീയതി ഒക്ടോബർ 15.പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന ഓറിയന്റേഷൻ ക്ലാസുകൾ ഒക്ടോബർ 29, 30 തീയതികളിലായി നടക്കും. ഫോൺ: 9447008599.