ahammed-devar-kovil-ulgha

കല്ലമ്പലം : നാവായിക്കുളം ഇടമൺനില എസ്.എൻ.വി.എൽ.പി സ്കൂളിൽ കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കിച്ചൺ കം സ്റ്റോർ റൂം, ടോയ്ലെറ്റ് ബ്ലോക്ക്, ചുറ്റുമതിൽ, പ്രവേശനകവാടം എന്നിവയുടെ ഉദ്ഘാടനവും അക്കാഡമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു. അഡ്വ.വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ ബീന എസ്.എൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന അവാർഡ് നേടിയ ബാലതാരം നിരഞ്ജനെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു, വാർഡ് മെമ്പർ ജി.ജയശ്രീ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി, വാർഡ് മെമ്പർ പൈവേലിക്കോണം ബിജു, ഐ.എൻ.എൽ ജില്ലാസെക്രട്ടറി സജിർ കല്ലമ്പലം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ, ആർ.എസ്.പി ലോക്കൽ സെക്രട്ടറി ബോസ് കുമാർ, രാജകുമാരി ഗ്രൂപ്പ് ചെയർമാൻ സഫീറുദ്ദീൻ തങ്ങൾ, ഹെഡ് മാസ്റ്റർ പി.എസ്. സുജികുമാർ, അദ്ധ്യാപക പ്രതിനിധി എസ്.എസ്. ബിജു, മാനേജർ തങ്കമണി അമ്മ, പി.ടി.എ പ്രസിഡന്റ് എം.താഹ എന്നിവർ പങ്കെടുത്തു.