neyy

നെയ്യാറ്റിൻകര : വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർമേളയുടെ ഉദ്ഘാടനം ആറാലുംമൂട് തലയൽ കേശവൻനായർ നഗറിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സമിതി നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റി പ്രസിഡന്റ് എം. സുരേഷ് കുമാർ പെരുങ്കടവിള പതാകയുയർത്തി. നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി. കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.ശ്രീകുമാർ , ജനറൽ കൺവീനർ എം. ഷാനവാസ്, വ്യാപാരി വ്യവസായി സമിതി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ,നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിൻ, എൻ.കെ. അനിതകുമാരി, കൗൺസിലർമാരായ ഷാമില, മഞ്ചത്തല സുരേഷ്, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ ജയകുമാർ, സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി പ്രസിഡന്റ് എം. സുരേഷ് കുമാർ പെരുങ്കടവിള, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പ്രദീപ്, പി. ബാലചന്ദ്രൻനായർ, ഏരിയ ട്രഷറർ ഹിന്ദുസ്ഥാൻ മണികണ്ഠൻ, മൊബൈൽ വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം. രാജ്‌മോഹൻ, ഗ്രൗണ്ട് കമ്മിറ്റി ചെയർമാൻ അഡ്വ. തലയൽ പ്രകാശ് എന്നിവർ പങ്കെടുത്തു.