ആറ്റിങ്ങൽ: ആറ്റിങ്ങലിലെ വ്യാപാര സമുച്ചയത്തിന്റെ കക്കൂസ് മാലിന്യം പൊട്ടി റോഡിലൂടെ ഒഴുകുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ സുജി.എസ്. നിഷാദ് പലകുറി നഗരസഭയ്ക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിലും മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പൊതുടോയ്‌ലെറ്റിൽ നിന്ന് റോഡിലേയ്ക്ക് ഒഴുകുന്ന മലിനജല പ്രശ്നം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.