potion

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പോഷൻ അഭിയാൻ സമ്പുഷ്ട കേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്, പഞ്ചായത്ത് അംഗങ്ങളായ എസ്. ജയ, തോന്നയ്ക്കൽ രവി, വി. അജികുമാർ,എസ്.കവിത, ബിന്ദു ബാബു,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംനാഖാൻ, ആരോഗ്യപ്രവർത്തകരായ സഞ്ജയ്,മനോജ്,ദിവ്യതുടങ്ങിയവർ പങ്കെടുത്തു.