
കല്ലറ : പാങ്ങോട് ഭരതന്നൂർ പുളിക്കരക്കുന്ന് കട്ടയ്ക്കാൽ കൃഷ്ണ നിലയത്തിൽ അശോക് കുമാർ (സുമേധൻ - 58 ) ബൈക്കിടിച്ച് മരിച്ചു. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ ഭരതന്നൂർ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ജംഗ്ഷനിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പാലോട് ഭാഗത്തുനിന്ന് കല്ലറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുമേധനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ തുളസി.