
മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെയും റോട്ടറി ക്ലബ് ഓഫ് ട്രാവൻകൂറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ക്രോസ് കൺട്രി ഓട്ട മത്സരം സംഘടിപ്പിച്ചു. കോളേജിൽ നിന്ന് ആരംഭിച്ച് 6 കിലോമീറ്റർ ദൂരമാണ് മത്സരം നടന്നത്. തിരുവനന്തപുരം,കൊല്ലം,കന്യാകുമാരി എന്നിവടങ്ങളിൽ നിന്നുള്ള 60 പേർ മത്സരത്തിൽ പങ്കെടുത്തു.
റോട്ടറി ക്ലബ് തിരുവനന്തപുരം റവന്യൂ ജില്ലാ ഡയറക്ടർ മണികണ്ഠൻനായർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.പുല്ലുവിള സ്വദേശി ബ്രിജിൻ ബി.ഒന്നാം സ്ഥാനവും, കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ മനു.എൽ രണ്ടാം സ്ഥാനവും, അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ സനു ജോർജ്ജ് മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് മാറനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ എസ്.സന്തോഷ് കുമാർ മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.വിജയികൾക്കുള്ള കാഷ് പ്രൈസ് റോട്ടറി ക്ലബ് ഓഫ് ട്രാവൻകൂർ അസിസ്റ്റന്റ് ഗവർണർ ഷാജ് ശ്രീധരൻ വിതരണം ചെയ്തു.കോളേജ് മാനേജർ ഫാ.ഡോ.ടിറ്റോ വർഗീസ് സി.എം.ഐ, അദ്ധ്യാപകരായ ഡോ.ഷിബു.ബി.,വിനോദ്.എം. എസ്.,ഡോ.അഭിലാഷ്.എൻ.,പാർവതി ജി.എസ്.,ജിതിൻ ജെ.ശരത് ലാൽ എം.പി. എന്നിവർ നേതൃത്വം നൽകി.