
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം പൂർവ വിദ്യാർത്ഥിയും സിനിമാ - സീരിയൽ താരവുമായ എൻ.കെ.കിഷോർ ഉദ്ഘാടനം ചെയ്തു.വിളംബര ഘോഷയാത്രയോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, സ്കൂൾ മാനേജർ ആർ.സുഗതൻ,പി.ടി.എ പ്രസിഡന്റ് ബി.ബിജു,വാർഡ് മെമ്പർ ജയരാജ്,ഉഴമലയ്ക്കൽ ശാഖാ സെക്രട്ടറി എസ്.ഷിജു,പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്, എച്ച്.എം ജി. ലില്ലി, ഡെപ്യൂട്ടി എച്ച്.എം വി.എസ്.ശ്രീലാൽ, സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ,അത്തപ്പൂക്കള മത്സരം, വിവിധ നാടൻ മത്സരങ്ങളും ഓണസദ്യയും നടന്നു.