തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ 168ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 6ന് വൈകിട്ട് 4ന് എസ്.എൻ.ഡി.പി യോഗം ഒരുവാതിൽകോട്ട ശാഖാ ഹാളിൽ ചതയ കിറ്റും വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്യും. ജയന്തി സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ചാരിറ്റി സെന്റർ സെക്രട്ടറി ജി. സുരേന്ദ്രനാഥൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി.കെ. രാജു, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം കടകംപള്ളി സനൽ, ചേന്തി അനിൽ, ജയാ രാജീവ്, ആക്കുളം മോഹനൻ, എസ്. സത്യരാജ്, ചിത്രാ രാധാകൃഷ്ണൻ, ശാഖാ പ്രസിഡന്റ് എസ്. മോഹനൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ബി. കോമളകുമാർ സ്വാഗതവും യൂണിയൻ കൗൺസിലർ കെ.വി. അനിൽകുമാർ നന്ദിയും പറയുമെന്ന് ചാരിറ്റി സെന്റർ ചീഫ് കോ -ഓർഡിനേറ്റർ ആലുവിള അജിത്ത് അറിയിച്ചു.