കഴക്കൂട്ടം: അൽഫാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മംഗലപുരം പഞ്ചായത്ത് മേഖലയിലെ നിർദ്ധനരായ 1200ഓളം പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കഴക്കൂട്ടം മേനംകുളം കിൻഫ്രയിലെ ടഫൻ ഗ്ളാസിന്റെ പ്ളാന്റ് എം.ഡി ഷിബു അബൂബക്കറിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്. ആദ്യ കിറ്റിന്റെ വിതരണോദ്ഘാടനം മുൻ കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമായ എം.എം.ഹസൻ നിവർഹിച്ചു. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.ശശി, വി.ജോയി. പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സി.പി.എം മംഗലപുരം ഏരിയാകമ്മിറ്റി സെക്രട്ടറി മധു മുല്ലശേരി, പുനലൂർ സോമരാജൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.സുരേഷ്, എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് സഖാഫി, പുന്തുറ ശ്രീകുമാർ, കിൻഫ്ര അപ്പാരൽ പാർക്ക് സി.ഇ.ഒ ജീവാനന്ദ്, മുഹമ്മദ് റഹീസ്, എ.കെ.ഷാനവാസ്, തോന്നയ്ക്കൽ ജമാൽ, അഡ്വ.ഹാഷിം തുടങ്ങിയവർ സംസാരിച്ചു. അൽഫാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.എം.ഡി ഷിബു അബൂബക്കർ സ്വാഗതവും സനീത് നന്ദിയും പറഞ്ഞു.