തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും. സമരത്തിന്റെ ഭാവിയെന്താകുമെന്ന് ഇന്നത്തെ സർക്കുലറിൽ അതിരൂപത വ്യക്തമാക്കും. കഴിഞ്ഞ രണ്ട് ഞായറാ‌ഴ്‌ചകളിലും പള്ളികളിൽ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പേരിലുള്ള സർക്കുലർ വായിച്ചിരുന്നു. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. 17 വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.