തിരുവനന്തപുരം: പാങ്ങപ്പാറയിലെ സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് കേന്ദ്രത്തിലെ ഓണാഘോഷം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന് കീഴിൽ 18 വയസുവരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിശീലനവും തുടർന്ന് രണ്ട് വർഷം വൊക്കേഷണൽ ട്രെയിനിംഗും നൽകുന്നുണ്ട് . എസ്. ഐ. എം. സി ഡയറക്ടർ ജെൻസി വർഗീസ്, വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, പി. ടി. എ പ്രസിഡന്റ് മധു തോമസ് തുടങ്ങിയവർ പങ്കെടുത്തു.