
ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്ത് ഓണത്തോടനബന്ധിച്ച് സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഘോഷയാത്രയോടെ തുടക്കമായി .ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്തു.തുടർന്ന് ആര്യനാട് ഹയർ സെക്കൻഡറി സ്കൂളിൽ മേളയുടെ ഉദ്ഘാടനം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വി. ബിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാളുകളുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറും, ദീപാലങ്കാരം ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖയും കുടുംബശ്രീ സ്റ്റാൾ ജില്ലാ മിഷൻ കോഡിനേറ്റർ നജീബും, കൃഷി സ്റ്റാളുൾ ജില്ലാഓഫീസർ ബൈജു സൈമണും ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ വി.എസ് ദിലീപ്കുമാർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ലിമ, ജില്ലാ പഞ്ചായത്തംഗം എ.മിനി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ
കെ.ഹരിസുതൻ, പറണ്ടോട് ഷാജി,രമേശൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ എം.എൽ.കിഷോർ,കെ.മോളി,സി.ജെ.അനീഷ് ഗ്രാമപഞ്ചായത്തംഗങ്ങൾ,ഇറവൂർ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.