
കഴക്കൂട്ടം: സായി എൽ.എൻ.സി.പിയുമായി സഹകരിച്ച് പള്ളിപ്പുറം കേന്ദ്ര വിദ്യാലയം ദേശീയ കായിക ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കോമൺവെൽത്ത് ജേതാവ് ശ്രീശങ്കർ പങ്കെടുത്ത മീറ്റ് ദ ചാമ്പ്യൻ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാലയപൂർവ വിദ്യാർത്ഥി കൂടിയായ ശ്രീ ശങ്കറുമായുള്ള ആശയവിനിമയം കുട്ടികൾക്ക് ആത്മ വിശ്വാസവും പ്രചോദനം നൽകി. എൽ.എൻ.സി.പി പ്രിൻസിപ്പൽ ജി. കിഷോർ, കേന്ദ്രിയ വിദ്യാലയം പ്രിൻസിപ്പൽ സി. രാജി സി.ആർ.പി.എഫ് മെഡിക്കൽ ഡി.ഐ.ജി ലിംഗ രാജ് വിദ്യാലയ വൈസ് പ്രിൻസിപ്പൽ കുമാർ കിഷൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.