തിരുവനന്തപുരം: തമ്പാനൂർ ശ്രീചട്ടമ്പി സ്വാമി സ്‌മാരക എൻ.എസ്.എസ് കരയോഗത്തിന്റെ പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പി.കെ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം സംഗീത് കുമാർ ഉദ്ഘാടനം ചെയ്‌തു. ഡോ.പി.എസ്.ചന്ദ്രമോഹൻ നായർ, എ.സുനിൽകുമാർ, കെ.സുരേഷ് കുമാർ, എം.വിനോദ് കുമാർ, ബി.പ്രദീപ് കുമാർ, എ.അജിത്കുമാർ, കെ.എം വിജയകുമാർ, എം.കാർത്തികേയൻ നായർ, തമ്പാനൂർ സതീഷ്, വിജു.വി.നായർ, ജി.വിനോദ് കുമാർ, കെ.ആർ.രാജേന്ദ്രകുമാർ, ജി.എസ്.സന്ദീപ്, പി.യു.ബാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.