
തിരുവനന്തപുരം: കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ അദ്ധ്യാപക- വിദ്യാർത്ഥി സംഘടനയുടെ (കോട്സ) ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര വികസന ക്ളാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷവും ഓണക്കോടി വിതരണവും വിജയികൾക്കുള്ള സമ്മാനദാനവും കോട്സ മുഖ്യരക്ഷാധികാരി കൂടിയായ തിരുവിതാംകൂർ രാജകുടുംബാംഗം പൂയംതിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. കോട്സ പ്രസിഡന്റ് ഇടപ്പഴിഞ്ഞി ശാന്തകുമാരി, സെക്രട്ടറി കെ.സി. അംബികകുമാരി അമ്മ, ജോയിന്റ് സെക്രട്ടറി എ. കോമളവല്ലി അമ്മ, വൈസ് പ്രസിഡന്റ് ജയചന്ദ്രഹാസൻ, ട്രഷറർ ആർ. വിജയലക്ഷ്മി, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, സ്കൂൾ പ്രിൻസിപ്പൽ ഫാമില, പ്രിൻസിപ്പൽ എച്ച്.എം ഷാമി, അഡീഷണൽ എച്ച്.എം രാജേഷ് ബാബു, എസ്.എം.സി ചെയർമാൻ പ്രദീപ്, എസ്.എം.സി അംഗം റഷീദ് ആനപ്പുറം തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എട്ടാം ക്ളാസിലെ 50 കുട്ടികൾക്ക് രണ്ട് വർഷത്തേക്ക് പഠന സൗകര്യമുൾപ്പെടെ ഒരുക്കുന്ന സംവിധാനമാണ് കോട്സയുടെ സമഗ്ര വികസന ക്ളാസ്.
caption കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ അദ്ധ്യാപക- വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സമഗ്ര വികസന ക്ളാസിന്റെ ഓണാഘോഷ പരിപാടിയിൽ വിജയികളായവർക്ക് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി സമ്മാനം വിതരണം ചെയ്യുന്നു