general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് കുടുംബശ്രീ വിപണനമേളയും ഓണാഘോഷവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,​ ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,​ ബ്ലോക്ക് മെമ്പർമാരായ എം.ബി.അഖില,​ ആർ.എസ്.വസന്തകുമാരി,​ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ രജിത്കുമാർ,​ ആർ.അനിത,​ അഡ്വ.ഫ്രെഡറിക് ഷാജി, സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ നായർ,​​ ബി.ജെ.പി കോവളം മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്.ഷിബുകുമാർ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം .സുധീർ,​ ജനതാദൾ(എസ്)​ മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ,​മുരളീധരൻ നായർ,​ ബാലരാമപുരം കബീർ, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു. വിപണമേള 7 ന് സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ റീത്ത ആൻസലാം നന്ദിയും പറഞ്ഞു.