തിരുവനന്തപുരം: കിഴക്കുംകര റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും എസ്.എസ്.എൽ.സി അവാർഡ് ദാനവും കിഴക്കുംകര കുഴിവിളാകത്ത് ക്ഷേത്ര കോമ്പൗണ്ടിൽ വാർഡ് കൗൺസിലർ നാജ.ബി ഇന്ന് വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. പി.എച്ച്.ഡി നേടിയ ഡോ.അനുപമ.ജിയെ ആദരിക്കും. കൗൺസിലർമാരായ മേടയിൽ വിക്രമൻ, ശ്രീദേവി, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി ഒ.ബി സുനിൽ, ട്രഷറർ മുരളീധരൻ, വൈസ് പ്രസിഡന്റുമാരായ കെ.പി ശൈലചന്ദ്രൻ, രഞ്ജിത്ത് എന്നിവർ പങ്കെടുക്കും.