തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിലെ 101തൊഴിലാളികൾക്ക് 2000 രൂപ വീതം എക്സ്‌ഗ്രേഷ്യ അനുവദിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുകയാണ് ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി. ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത 90 സ്ഥിരം തൊഴിലാളികളും മാനേജ്‌മെന്റ് പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ കൈപ്പറ്റാതിരിക്കുകയും ചെയ്ത 11 സ്ഥിരം തൊഴിലാളികളും ഉൾപ്പെടെ 101 പേർക്കാണ് ആനുകൂല്യം ലഭിക്കുക.