
തിരുവനന്തപുരം: പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതി പ്രസിഡന്റായി സി. എസ്. സുജാതനെയും സെക്രട്ടറിയായി എം.കെ. ദേവരാജിനെയും തിരഞ്ഞെടുത്തു. 19-ാമത് ഭാഗവത സപ്താഹം ഒക്‌ടോബർ 9 മുതൽ 16 വരെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുമെന്ന് സെക്രട്ടറി എം.കെ ദേവരാജ് പറഞ്ഞു.