dgp

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഓണാഘോഷപരിപാടികൾ പൊലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെയും ഉദ്യോഗസ്ഥർ ഓണം ആഘോഷിച്ചത്. അത്തപ്പൂക്കള മത്സരങ്ങളും വടംവലിയും കസേരകളിയും സംഘടിപ്പിച്ചിരുന്നു.

സാംസ്കാരിക സന്ധ്യ പൊലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൊലീസ് ഓഫീസർമാരും ജീവനക്കാരും ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് പൊലീസ് ഓർക്കസ്ട്രയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി.