
തിരുവനന്തപുരം : എസ്.എ.ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി യു) നേതൃത്വത്തിൽ ഓണാഘോഷവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണവും നടത്തി. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. എം.ജെ.നിസാം അദ്ധ്യക്ഷത വഹിച്ചു. ഡോ. റെജി മോഹൻ,സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുഭാഷ്,രാജേഷ്, ജോയ്.സി.പള്ളിത്തറ എന്നിവർ സംസാരിച്ചു.പായസ വിതരണോദ്ഘാടനം കൗൺസിലർ ഡി.ആർ.അനിൽ നിർവഹിച്ചു. തുടർന്ന് ഓണ സദ്യയും ജീവനക്കാരുടെ കലാപരിപാടികളും നടന്നു.