1

കുളത്തൂർ: ആക്കുളം എം.ജി.എം സ്കൂളിൽ 'ഓണത്താലം -22 ' എന്നപേരിൽ സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.കവി മുരുകൻ കാട്ടാക്കട വിശിഷ്ടാതിഥിയായിരുന്നു. എം.ജി.എം ഗ്രൂപ്പ്‌ ഒഫ് സ്കൂൾസ് മാനേജർ സുനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണ പി.നായർ,ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാ ലക്ഷ്മി,വൈസ് പ്രിൻസിപ്പൽ പ്രിയ പദ്മകുമാർ,കോഓർഡിനേറ്റർ ഷെറീന,അദ്ധ്യാപകരായ സുധ സുരേഷ്, സൗമ്യ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഓണഘോഷ പരിപാടിയുടെ ഭാഗമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്ത മെഗാ തിരുവാതിര പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു.