പോത്തൻകോട്: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾ എസ്.എൻ.ഡി.പി.യോഗം പോത്തൻകോട് ശാഖയുടെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകളോടെ നടത്തും. 10 ന് രാവിലെ 6 .30 ന് വിശേഷാൽ പൂജ. 8 ന് പതാക ഉയർത്തൽ.8 .30 ന് സമൂഹ പ്രാർത്ഥന.9 .30 മുതൽ മത്സരങ്ങൾ.വൈകിട്ട് 3 ന് ഘോഷയാത്ര.കരൂർ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാരംഭിച്ച് പോത്തൻകോട് ജംഗ്‌ഷൻ ചുറ്റി തിരികെ ഗുരുസന്നിധിയിൽ എത്തും.വൈകിട്ട് 6 ന് ജയന്തി സമ്മേളനം ശാഖാ പ്രസിഡന്റ് ആർ.അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ജെ.പ്രേമചന്ദ്രൻ സ്വാഗതം പറയും. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, ചെമ്പഴന്തി ഗുരുകുലം യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. രാത്രി 7 മണിമുതൽ നൃത്തനൃത്യങ്ങൾ.