കുളത്തൂർ: എസ്.എൻ.ഡി.പി.യോഗം കുളത്തൂർ വടക്കുംഭാഗം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കും.ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കലാകായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 10 ന് രാവിലെ 7 ന് ഗുരുപൂജ.തുടർന്ന് ശാഖാ പ്രസിഡന്റ് ജി.മധുസൂദനൻ പതാക ഉയർത്തും.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.വൈകിട്ട് 6.30 ന് നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്യും.ശാഖാ സെക്രട്ടറി ജ്യോതി .ജി.എൽ.സ്വാഗതം പറയും. കൗൺസിലർമാരായ മേടയിൽ വിക്രമൻ, ശ്രീദേവി, യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,ഡോ.അനുജ, മുൻ ശാഖാ പ്രസിഡന്റ് പ്രഹ്ലാദൻ തുടങ്ങിയവർ സംസാരിക്കും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പ്രതിഭകളെയും ക്യാഷ് അവാർഡുകൾ നൽകി അനുമോദിക്കും.