ശ്രീകാര്യം: ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ഇടവക്കോട് ശാഖയിൽ വിപുലമായ ചടങ്ങുകൾ നടക്കും. 10ന് രാവിലെ 9 ന് ശാഖാ പ്രസിഡന്റ് സുരേഷ്ബാബു കുളക്കണ്ടം പതാക ഉയർത്തും. തുടർന്ന് 10 ന് ശാഖാ സെക്രട്ടറി സുകുമാരന്റെ നേതൃത്വത്തിൽ വിശേഷാൽ ഗുരുപൂജയും സമൂഹ പ്രാർത്ഥനയും നടക്കും. വൈകിട്ട് 4.30ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്രയ്ക്ക് കരിയം ജംഗ്‌ഷനിൽ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.