തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ. പി.പല്പു സ്മാരക യൂണിയനിലെ പോഷക സംഘടനകളുടെ ഓണാഘോഷം ഇന്ന് രാവിലെ 8.30ന് യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അത്തപ്പൂക്കള മത്സരം,തിരുവാതിര കളി മത്സരം,കായിക മത്സരങ്ങൾ, ഓണസദ്യ, നറുക്കെടുപ്പ്, സമ്മാന ദാനം എന്നിവ ഉണ്ടായിരിക്കും.വൈസ് പ്രസിഡന്റ്‌ എം.കെ.ദേവരാജൻ, ബോർഡ്‌ മെമ്പർ പി.സി.വിനോദ്,കൗൺസിലർമാരായ സോമസുന്ദരം,വിജയൻ കാട്ടിൽ, ശശിധരൻ, ജ്യോതിഷ് തുലവിള, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ,അനിൽ കുമാർ, ജില്ലാ യൂത്ത് മൂവ്മെന്റ് ചെയർമാൻ മുകേഷ് മണ്ണന്തല തുടങ്ങിയവർ പങ്കെടുക്കും.