vnd

വെള്ളനാട്:വെള്ളനാട് ടൗൺ ഓട്ടോഡ്രൈവേഴ്സ് സൗഹൃദ അസോസിയേഷന്റെ ഓണാഘോഷം ആര്യനാട് സി.ഐ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദ് അസോസിയേഷൻ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മാദ്ധ്യമ പ്രവർത്തകൻ എൻ.സന്തോഷ്,അസോസിയേഷൻ സെക്രട്ടറി ആർ.സരിത്ത് രാജൻ,കല്ലിംഗൽ മോട്ടേഴ്സ് സെയിൽസ് മാനേജർ ജലാൽ,ആർ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.അസോസിയേഷൻ അംഗങ്ങൾക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു.