വെഞ്ഞാറമൂട്:ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പുല്ലമ്പാറ പഞ്ചായത്തിനെ സെപ്തംബർ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.ഡിജി പുല്ലമ്പാറ - സാക്ഷരതാ പദ്ധതി' എന്ന പ്രോജക്ടി ലൂടെയാണ് ഈ നേട്ടം പഞ്ചായത്ത് കൈവരിച്ചത്.ഡിജിറ്റൽ പ്രഖ്യാപന പരിപാടി വിജയമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ എസ്.ആർ.അശ്വതി,ജില്ലാപഞ്ചായത്തംഗം കെ.ഷീലാകുമാരി,ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.അസീന ബീവി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.എ. മജീദ്,ബി.ശ്രീകണ്ഠൻ,എൽ.ശുഭ തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി ഡി.കെ.മുരളി എം.എൽ.എ (ചെയർമാൻ),പി.വി.രാജേഷ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.