ആര്യനാട്:ആര്യനാട് പൊലീസ് സ്റ്റേഷനിലെ എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെയും ജന മൈത്രി പൊലീസിന്റേയും ഓണാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജിമോഹൻ ഉദ്ഘാടനം ചെയ്തു.ആര്യനാട് സി.ഐ എം.എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ ചികിത്സാ സഹായ വിതരണം നടത്തി.മോണിററിംഗ് കമ്മിറ്റി കൺവീനർ ഇ.രാധാകൃഷ്ണൻ,ജനമൈത്രി കൺവീനർ എം.എസ്.സുകുമാരൻ,ഗ്രാമ പഞ്ചായത്തംഗം റീനാ സുന്ദരം,ആനന്ദക്കുട്ടൻ,കീഴ്പാലൂർ ഷാജി,പാലൈക്കോണം ഷാജി,ദീപ,മീനാങ്കൽ രവി,ജയൻ,മണിയൻ എന്നിവർ സംസാരിച്ചു.മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓണ സദ്യ സി.ഐ എം.എസ്.പ്രദീപ് കുമാറും സബ് ഇൻസ്പെെക്ടർ ഷീനയും ചേർന്ന് ഉദ്ഘാടനം ചെയ്തു.മോണിറ്റിറിംഗ് കമ്മിറ്റി കൺവീനർ ഇ.രാധാകൃഷ്ണൻ ഓണ സദ്യക്ക് നേതൃത്വം നൽകി.