
കല്ലമ്പലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കെ.എസ്.യു വർക്കല അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി കൺവെൻഷനും സിഗ്നേച്ചർ ക്യാമ്പയിനും യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് ചെയർമാൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ പദയാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാഗമാകാൻ എ.ഐ.സി.സി തിരഞ്ഞെടുത്ത 100 പേരിൽ കേരളത്തിൽ നിന്ന് അവസരം ലഭിച്ച ചാണ്ടി ഉമ്മനെയും,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തെയും നിയോജകമണ്ഡലം സ്വാഗത സംഘം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ എം.എം താഹ,ഡി.സി.സി ജനറൽ സെക്രട്ടറി വർക്കല ഷിബു എന്നിവർ ചേർന്ന് സ്വീകരിച്ചു.അച്ചു മടവൂർ,സിദ്ധിഖ് പള്ളിക്കൽ,ജിഹാദ് കല്ലമ്പലം, അനൂപ് പകൽകുറി,എം.ആർ നിസാർ,കലാം കല്ലമ്പലം,അൽ ജാസിം,ഷാജീം,ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.