മുടപുരം:മുടപുരം പത്മഭൂഷൻ പ്രേം നസീർ സ്മാരകം ശാന്തി ആർട്ട്സ് ക്ലബ് ആൻഡ് ഗ്രന്ഥശാലയുടെ ഓണാഘോഷം 9,11 തീയതികളിൽ നടത്തും.11ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന യോഗവും സമ്മാന വിതരണവും രാമചന്ദ്രൻ കരവാരം ഉദ്ഘാടനം ചെയ്യും.സിനിമാ - സീരിയൽ നടൻ എ.കെ.ഫൈസൽ,ബിനു തങ്കച്ചി,സൈജ നാസർ,കിഴുവിലം രാധാകൃഷ്ണൻ,ചന്ദ്രബാബു,ആർ. തുളസീധരൻ,വി.ബങ്കിൻ ചന്ദ്രൻ,എൻ.എസ്.അനിൽ തുടങ്ങിയവർ പങ്കെടുക്കും.