
കാട്ടാക്കട:രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പതാക കൈമാറുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മാതൃക കേരള മുഖ്യമന്ത്രിയും സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.സുബോധൻ.കോൺഗ്രസ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ,വണ്ടന്നൂർ സദാശിവൻ,എം.ആർ.ബൈജു,കാട്ടാക്കട സുബ്രഹ്മണ്യൻ,രജു,വീനസ് വേണു,സി.വേണു,ശുഭ എന്നവർ സംസാരിച്ചു.