തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖയിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സംഘങ്ങൾ ചേർന്ന് രൂപീകരിച്ച സാമൂഹ്യ സാമ്പത്തിക വികസന കേന്ദ്രത്തിന്റെ വാർഷിക യോഗം യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്‌തു.
പ്രസിഡന്റ് പി.വി ലീലാമ്മയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പേരൂർക്കട സോമസുന്ദരം റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യ സാമ്പത്തിക വികസനകേന്ദ്രത്തിന്റെ മൂലധനവിഹിതമായ 1.10ലക്ഷം രൂപയുടെ വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ ദേവരാജ് നിർവഹിച്ചു. വനിതാസംഘം സെക്രട്ടറി ആശാ രാജേഷ്, വൈസ് പ്രസിഡന്റ് മിനി സാജു, യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് മുകേഷ്, ശാഖ പ്രസിഡന്റ് മോഹനൻ, സെക്രട്ടറി ബിനു, വൈസ് പ്രസിഡന്റ് ജയൻ, അജയഘോഷ്, സുനന്ദ തുടങ്ങിയവർ പങ്കെടുത്തു.