
പ്രിയപ്പെട്ടവരുടെ ജന്മദിനം ഒാർമ്മിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് ദുൽഖർ സൽമാൻ. ദുൽഖർ പങ്കുവയ്ക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് ആരാധകരുടെ മനം കീഴടക്കാറുണ്ട്. ജീവിതപാതി അമാൽ സൂഫിയയുടെ ജന്മദിനത്തിൽ ദുൽഖർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
എന്റെ പ്രിയപ്പെട്ട ആം, ജന്മദിനാശംസകൾ നേരുന്നു. നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇത് അടയാളപ്പെടുത്തുന്നു. എനിക്ക് പ്രായമാവുകയാണ്.
പക്ഷേ നീ അതുപോലെ തന്നെയിരിക്കുന്നു. ഞാൻ നിരന്തരം അകലെയായിരിക്കുമ്പോഴും എല്ലാം മനോഹരമായി കൈകാര്യം ചെയ്യുന്നതിന് നന്ദി. മാരിക്ക് ഒരു രക്ഷിതാവ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ,ഇരട്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് എല്ലാത്തിനും നന്ദി. വീണ്ടും ജന്മദിനാശംസകൾ ബൂ. ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു. ദുൽഖർ കുറിച്ചു. 2011 ഡിസംബർ 2 നായിരുന്നു ദുൽഖറിന്റെ ചെന്നൈ സ്വദേശിയായ അമാൽ സൂഫിയയുടെയും വിവാഹം.ആർക്കിടെക്ടാണ് അമാൽ.