
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ - അറബിക് ചിത്രം ആയിഷയിൽ രണ്ടുഗാനങ്ങൾ ആലപിച്ച് ശ്രേയ ഘോഷാൽ. എം. ജയചന്ദ്രനാണ് സംഗീതം. ശ്രേയ ആലപിക്കുന്ന അറബി, മലയാളം ഗാനങ്ങൾ സരിഗമ ഉടൻ പുറത്തിറക്കും. സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കുന്ന എം. ജയചന്ദ്രനും ശ്രേയ ഘോഷാലും മാമാങ്കത്തിനുശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. മല്ലുസിംഗ്, റേഡിയോ ജോക്കി, സ്വപ്ന സഞ്ചാരി, എന്ന് നിന്റെ മൊയ്‌തീൻ, പ്രണയം , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കളിമണ്ണ്, രതിനിർവേദം, ആമി, ഒടിയൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇരുവരും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകരാണ് ആയിഷയിലെ മറ്റു ഗാനങ്ങൾ ആലപിക്കുന്നത്.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽക്ളാസ് മേറ്റ്സിലൂടെ എത്തിയ രാധിക ആണ് മറ്റൊരു പ്രധാന താരം. സജ്‌ന, പൂർണിമ എന്നിവരോടാെപ്പം വിദേശ താരങ്ങളും അണിനിരക്കുന്നു.