വെള്ളറട:എസ്.എൻ.ഡി.പി യോഗം വേങ്കോട് ശാഖയിലെ ചതയദിനാഘോഷം പൊട്ടൻചിറ ഗുരുമന്ദിരത്തിലും പനച്ചമൂട് ടൗൺ ഗുരുമന്ദിരത്തിലും നടക്കും. 10ന് രാവിലെ 8. 30ന് രണ്ടുമന്ദിരങ്ങളിലും പതാക ഉയർത്തും. പൊട്ടൻചിറയിൽ ശാഖാ പ്രസിഡന്റ് എൻ. ഗോപിനാഥനും ടൗൺ മന്ദിരത്തിൽ കൺവീനർ സുരേഷ് കുമാറും പതാക ഉയർത്തുന്നതാണ്. തുടർന്ന് മഹാഗുരുപൂജ, പായസ വിതരണം എന്നിവ നടക്കും. പൊട്ടൻചിറ ഗുരുമന്ദിരത്തിൽ രാവിലെ 9 മണിമുതൽ ദൈവദശക ആലാപന മത്സരം. 10. 30ന് ശാഖാ പ്രസിഡന്റ് എൻ. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ പ്രതിനിധി ബൈജു. വി ഉദ്ഘാടനം ചെയ്യും. മുക്കൂട്ടുകൽ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തും. ഗോപകുമാർ,​ ആർ. വിജയകുമാരൻ,​തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സമ്മാന വിതരണവും . ശാഖാ സെക്രട്ടറി അശോകൻ പുതുകുളങ്ങര സ്വാഗതവും വനിതാ സംഘം സെക്രട്ടറി ഷീജ നന്ദിയും പറയും. തുടർന്ന് മഹാഗുരുപൂജയും അന്നദാനവും .