ആറ്റിങ്ങൽ:ആർ.എസ്.പി ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു ഉദ്ഘാടനം ചെയ്തു.അഡ്വ.എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.മുതിർന്ന നേതാക്കളേയും എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷാ ഉന്നത വിജയികളെയും ആദരിച്ചു.കെ.ജയകുമാർ,​കെ. ചന്ദ്രബാബു,​ബിന്നി നാവായിക്കുളം,​സി.രാധാകൃഷ്ണകുറുപ്പ്,​ജി.വി.കുറുപ്പ്,​അനിൽ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറിയായി അനിൽ ആറ്റിങ്ങലിനെ തിരഞ്ഞെടുത്തു.