വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ ഓണാഘോഷം ഇന്ന് വൈകിട്ട് 4.30ന് പ്ളാങ്കുടിക്കാവിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും.ഡി.ടി.പി സെക്രട്ടറി ഷാരോൻ വലിയവീട്ടിൽ മുഖ്യാതിഥിയാകും.പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ മുഖ്യസന്ദേശം നൽകും.ഉച്ചയ്ക്ക് 2ന് പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്ന് ആരംഭിക്കുന്ന മത്സര അലങ്കാര ഘോഷയാത്ര ആറാട്ടുകുഴിയിൽ സംഗമിച്ച് പ്ളാങ്കുടിക്കാവിൽ എത്തിച്ചേരും.3.30ന് വരവേൽപ്പ് നാടൻപാട്ട് നടക്കും.6ന് രാവിലെ 9ന് സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ലോകപൂക്കളം 2022 മത്സരവും വിവിധ പരിപാടികളും പായസമേളയും ഓണ സദ്യയും ഊഞ്ഞാൽപാട്ടും തിരുവാതിരകളിയും നടക്കും.വൈകിട്ട് 6ന് നർത്തകി സൗമ്യ സുകുമാരന്റെ നേതൃത്വത്തിൽ വിവിധ കലകളെ സംയോജിപ്പിച്ചു കൊണ്ട് 50 കലാകാരന്മാരെ അണിനിരത്തിയുള്ള നൃത്തം ഉണ്ടായിരിക്കും. ഉത്രാടത്തിന് വൈകിട്ട് 3ന് കടല പായസ മേളയും 4ന് ഉത്രാട പാച്ചിൽ ഓണക്കളികൾ എന്നിവ ദിലീപ് കുറ്റിയായണിക്കാടിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കും. 4.30ന് സുരേഷ് വിട്ടിയറത്തിന്റെ വിൽപ്പാട്ടും 5ന് സുഗുണൻ ശ്രുതിനിലയത്തിന്റെ ഗാനമേളയും നടക്കും.തിരുവോണത്തിന് പാൽപായസ മേളയും വൈകിട്ട് 4ന് നാടൻ കളികളും 4.30ന് കുട്ടി കുക്കറി മത്സരവും 5ന് സമാപന സമ്മേളനവും 6ന് ചിത്രവർണ പൂക്കളവും നിരവധി കലാകാരന്മാർ അണിനിരക്കുന്ന ഓണം മെഗാ ഷോയും നടക്കും.