ks

തിരുവനന്തപുരം: പാലാ ഡിപ്പോയിലെ ഡ്രൈവർ ജിജിമോൻ ഡ്യൂട്ടിയില്ലാത്ത ദിവസങ്ങളിൽ തടി ചുമക്കാൻ പോകും. അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഇപ്പോഴത്തെ ഏക വരുമാന

മാർഗം ഇതാണ്. ബാങ്കിലെ തിരച്ചടവ് മുടങ്ങി. ഫീസ് മുടങ്ങിയതിന്റെ ഓർമ്മപ്പെടുത്തലാണ് രണ്ടിലും അഞ്ചിലും പഠിക്കുന്ന മക്കളുടെ സ്കൂൾ ഡയറിയിൽ. അരിയും ,മരുന്നും വാങ്ങാനും പണമില്ല.

രണ്ടു മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ശമ്പളത്തിന് 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സർക്കാർ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ നേടിയപ്പോൾ ,തോറ്റത് തൊഴിലാളികൾ. പിന്നീട് 50 കോടി അനുവദിച്ചെങ്കിലും, ഇന്നേ അത് കെ.എസ്.ആർ.ടി.സി അക്കൗണ്ടിലെത്തൂ. അതും ചേർത്ത് ജൂലായിലെ ശമ്പളത്തിന്റെ 75% നൽകാനാണ് ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഇന്ന് നടത്തുന്ന ചർച്ചയിലാണ് ജീവനക്കാരുടെ അവസാന പ്രതീക്ഷ. രണ്ട് മാസത്തെ ശമ്പളം തീർത്തു നൽകുന്നതിനാെപ്പം, മാനേജ്മെന്റ് നൽകിയ രക്ഷാപാക്കേജിൽ എന്തു തീരുമാനമെടുക്കുമെന്നതും പ്രധാനമാണ്. അതേസമയം ജീവനക്കാരുടെ സംഘടനകൾ സിംഗിൾ ഡ്യൂട്ടി,​ തൊഴിലാളി സംഘടനയിലുള്ളവരുടെ പ്രൊട്ടക്‌ഷൻ കാര്യത്തിൽ കടുംപിടിത്തം ഉപേക്ഷിക്കേണ്ടി വരും. ഇക്കാര്യങ്ങളിൽ മന്ത്രിമാരായ ആന്റണിരാജുവും വി.ശിവൻകുട്ടിയുമായി സംഘടനാ പ്രതിനിധികൾ മൂന്നുവട്ടം ചർച്ച നടത്തിയെങ്കിലും ഒന്നുമായില്ല.

കെ.ടി.ഡി.എഫ്.സി

പാര പണിതു

ജീവനക്കാർക്കെല്ലാം 20,000 രൂപ വീതം ഓണം അഡ്വാൻസ് നൽകാനുള്ള ശ്രമം കെ.ടി.ഡി.എഫ്.സിയുടെ എതിർപ്പു മൂലം തടസ്സപ്പെട്ടെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പറയുന്നത്. ഓണം അഡ്വാൻസ് വിതരണത്തിന് 75 കോടി രൂപ നൽകാമെന്ന് എസ്.ബി.ഐ സമ്മതിച്ചിരുന്നു. തുടർന്ന്, കെ.എസ്.ആർ.ടി.സിക്കു വായ്പ നൽകിയ എല്ലാ ബാങ്കുകളോടും സ്ഥാപനങ്ങളോടും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനമായ കെ.ടി.ഡി.എഫ്.സി മാത്രം എതിർത്തു. .

രക്ഷാ പാക്കേജ്

#വായ്പാ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കണം

#6 മാസം വരെ പ്രതിമാസം 20 കോടി ധനസഹായം

#ഒറ്റത്തവണ സഹായമായി 250 കോടി രൂപ

കെ.​എ​സ്.​ആ​ർ.​ടി.​സി​യെപ​രീ​ക്ഷ​ണ​ശാ​ല​യാ​ക്ക​രു​ത്:​ ​ബി.​എം.​എ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​പ​രീ​ക്ഷ​ണ​ശാ​ല​യാ​ക്കു​ന്ന​ത് ​അ​വ​സാ​നി​പ്പി​ച്ച്,​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​ ​കു​ടി​ശി​ക​യും​ ​ഓ​ണം​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണ​മെ​ന്ന് ​ബി.​എം.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ഉ​ണ്ണി​ത്താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​അ​ല്ലാ​ത്ത​പ​ക്ഷം,​ ​പൊ​തു​ജ​ന​ ​പി​ന്തു​ണ​യോ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​തൊ​ഴി​ലാ​ളി​ ​സ​മൂ​ഹം​ ​അ​ണി​നി​ര​ക്കു​ന്ന​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ ​സ​മ​ര​ങ്ങ​ൾ​ക്ക് ​ബി.​എം.​എ​സ് ​നേ​തൃ​ത്വം​ ​വ​ഹി​ക്കും.