
തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ എല്ലാ കർഷകരുടേയും സംയുക്ത ഡാറ്റാബേസ് (ഫെഡറേറ്റഡ് ഫാർമർ ഡാറ്റാബേസ്) രൂപീകരിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.ആദ്യപടിയായി ഓരോ പി.എം കിസാൻ ഗുണഭോക്താവും സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ 7ന് മുമ്പായി സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സമർപ്പിക്കണം.പി.എം കിസാൻ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ-കെ.വൈ.സി നിർബന്ധമാക്കിയതിനാലാണ് എല്ലാ ഉപഭോക്താക്കളും നേരിട്ട് 7ന് മുൻപായി പി.എം കിസാൻ പോർട്ടൽ വഴിയോ,അക്ഷയ/സി.എസ്.സി ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇ-കെ.വൈ.സി ചെയ്യേണ്ടത്.