തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. 10ന് രാവിലെ 9ന് ഗുരുമന്ദിരത്തിൽ സമൂഹപ്രാർത്ഥന, 9.30ന് ശാഖാപ്രസിഡന്റ് ജി. ശിവാനന്ദൻ പതാക ഉയർത്തും. 10ന് ശാഖാ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ചിരിക്കുന്ന ഇരുചക്രവാഹന ഘോഷയാത്ര.വൈകിട്ട് 6ന് സമൂഹ പ്രാർത്ഥന,പായസസദ്യ,വിവിധ ഇനം പെൻഷനുകൾ വിതരണവും നടക്കും.ബന്ധപ്പെട്ടവർ അന്ന് വൈകിട്ട് എത്തിച്ചേരണമെന്ന് ശാഖാസെക്രട്ടറി ജി.സുരേഷ് കുമാർ അഭ്യർത്ഥിച്ചു.ശാഖയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൈക്രോ സ്വയംസഹായ സംഘങ്ങൾക്ക് 2022 ലെ പ്രവർത്തന ലാഭമായ 10,35000 രൂപ ബോണസായി വിതരണം ചെയ്തതായി ശാഖാസെക്രട്ടറി അറിയിച്ചു.